വിവരണം

വില്ലേജ്                        :     കിഴക്കേ ചാലക്കുടി
താലൂക്ക്‌                        :     മുകുന്ദപുരം
അസംബ്ലി മണ്ഡലം       :     ഇരിങ്ങാലക്കുട
പാര്‍ലമെന്റ് മണ്ഡലം     :     മുകുന്ദപുരം

 

ഭൂപ്രകൃതി
 
ഭൂപ്രകൃതിയും മണ്‍തരവും പ്രധാനമാനദണ്ഡമായി കണക്കാക്കിയാല്‍ തീരപ്രദേശവും ഇടപ്രദേശവും ചേര്‍ന്നതാണ് ഇരിങ്ങാലക്കുട നടര്‍ സഭാപ്രദേശം. ഭൂമിയുടെ കിടപ്പനുസരിച്ച് ഇരിങ്ങാലക്കുടയെ രണ്ടുപ്രധാന മേഖലകളായി തിരിക്കാം. കിഴക്കന്‍ മേഖല, പടിഞ്ഞാറന്‍ മേഖല തുടങ്ങിയവയാണ് അവ. കിഴക്കന്‍ മേഖലയെ കുന്നിന്‍ പ്രദേശം, ചെരിവ് പ്രദേശം, താഴ് വാരം എന്നിങ്ങനെ തരം തിരിക്കാം. പടിഞ്ഞാറന്‍ മേഖല സമുദ്രനിരപ്പില്‍ നിന്നും 10 മീറ്ററില്‍ താഴെയാണ്. കിഴക്കന്‍ മേഖല സമുദ്രനിരപ്പില്‍ നിന്നും 1020 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു.

 

ആരാധനാലയങ്ങള്‍ / തീര്‍ഥാടന കേന്ദ്രങ്ങള്‍
 
ഇവിടുത്തെ പ്രധാന ഹൈന്ദവ ആരാധനാലയങ്ങളിലൊന്നാണ് ശ്രീ കൂടല്‍ മാണിക്യ ക്ഷേത്രം. 1845-ല്‍ സ്ഥാപിതമായ സെന്റ് ജോര്‍ജ്ജ് പള്ളി, 1880-ല്‍ സ്ഥാപിതമായ സെന്റ് മേരീസ് പള്ളി എന്നിവയാണ് പ്രധാന ക്രൈസ്തവ ആരാധനാലയങ്ങള്‍ . ജുമാഅത്ത് പള്ളി, ആസാദ് റോഡ നമസ്ക്കാരപ്പള്ളി, ചെട്ടിപ്പറമ്പ് നമസ്ക്കാര പള്ളി തുടങ്ങിയവ പ്രധാന മുസ്ലീം ദേവാലയങ്ങളാണ്.