ഇരിങ്ങാലക്കുട നഗരസഭയുടെ 2015 വര്‍ഷത്തെ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ബഹു ചെയര്‍പേഴ്സണ്‍ ശ്രീമതി മേരിക്കുട്ടി ജോയ് ദേശീയ പതാക ഉയര്‍ത്തി . തുടര്‍ന്ന് റിപ്പബ്ലിക്ക് ദിന സന്ദേശം നല്കി . നഗരസഭ വൈസ് ചെയര്മാന് ശ്രീ.ടി.വി.ചാര്‍ളി പൊറ്ത്തിശ്ശേരി സോണല്‍ ഓഫീസ് പരിസരത്ത് ദേശീയ പതാക ഉയര്‍ത്തി. വൈകീട്ട് 3.30 ന് നടന്ന റിപ്പബ്ലിക്ക് ദിന റാലി യ്ക്ക് ബഹു.ചെയര്‍പേഴ്സണ്‍, വൈസ് ചെയര്മാന് കൗണ്‍സിലര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്കി . റാലിയില്‍ വിവധ സ്ക്കൂളുകള്‍ ,കോളേജുകള്‍ ,ക്ലബുകള്‍. എന്‍.സി.സി, സ്കൗട്ട് ,ഗൈഡ്സ് , തുടങ്ങിയവരും വിവിധ കോളേജ്,സ്ക്കൂളുകള്‍ അവതരപ്പിച്ച ഫ്ലോട്ടുകള്‍ ,തെയ്യം ,കാവടി തുടങ്ങിയവയും അണി നിരന്നു. കൂടുതല്‍ ചിത്രങ്ങളില്‍
ഇരിങ്ങാലക്കുട നഗരസഭയുടെ 2014 വർഷത്തെ കേരളോത്സവത്തിന്റെ കായിക മത്സരങ്ങള്‍ ക്രൈസ്റ്റ് കോളേജ് ഗ്രൌണ്ടിലും കായിക മത്സരങ്ങള്‍ ബോയ്സ് ഹൈസ്ക്കൂളിലും നഗരസഭ കൌണ്‍സില്‍ ഹാളിലും വെച്ച് നടന്നു.കലാ കായിക മത്സരങ്ങളില്‍ പ്രദീപം ക്ലബ് ജേതാക്കളായി