ഇരിങ്ങാലക്കുട നഗരസഭയുടെ 14-15 വർഷത്തെ ജനകീയാസൂത്രമണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി16 ലക്ഷം രൂപ ചിലവ് ചെയ്ത് നടപ്പിലാക്കിയ കുട്ടികളുടെ പാർക്കിലേയ്ക്ക് കളിയുപകരണങ്ങള്‍ എന്ന പദ്ധതി പ്രകാരം നവീകരിച്ച കുട്ടികളുടെ പാർക്കിന്റെ ഉദ്ഘാടനം 6-05-2015 ബുധനാഴ്ച്ച വൈകീട്ട് 4.30 ന് ബഹു. നഗരസഭ ചെയർപേഴ്സണ്‍ ശ്രീമതി. മേരിക്കുട്ടി ജോയ് നിർവഹിച്ചു. നഗരസഭ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന് ശ്രീ .എന്‍.ജെ. ജോയ് സ്വാഗതം പറഞ്ഞു. നഗരസഭ സെക്രട്ടറി റിപ്പോർട്ട് അവതരപ്പിച്ചു. യോഗത്തില്‍ നഗരസഭ വൈസ് ചെയർമാന് ശ്രീ.ടി.വി.ചാർളി അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൌണ്‍സിലർ ശ്രീ. വേണുമാസ്റ്റർ ആശംസകള്‍ അർപ്പിച്ചു.നഗരസഭ ഹെല് ത്ത് സൂപ്പർവൈസർ ഇന്‍ ചാർജ്ജ് ശ്രീ. അജിത്കുമാർ.സി.കെ. നന്ദി രേഖപ്പെടുത്തി .താഴെ പറയുന്ന കളിയുപകരണങ്ങള്‍ ആണ് പുതിയതായി സ്ഥാപിച്ചിചട്ടുള്ളത്
1. 4 സീറ്റർ മെറിഗോ റൌണ്ട്
2.മള്‍ട്ടി സെക്ടർ സീസാ
3. സാറ്റലൈറ്റ് സ്ക്രാന്പളർ
4. ഡബിള്‍ എഫ്.ആർ.പി. റോളർ സ്ലൈഡ്
5. സ്പൈറല്‍ സ്ലൈഡ്
6. മിനി ട്യൂബ് സ്ലൈഡ്
7. ഡീലക്സ് സിംഗ്
8. സ്റ്റേഡിയം ബഞ്ച്
9. ആനിമല്‍ എം.ജി.ആർ
10. വാക്കിംഗ് ബാരല്‍
11. സർക്കുലര്‍ സിംഗ്
12. മള്‍ട്ടി സെക്ടർ സ്ലൈഡ്
2014-15 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ പദ്ധതി അടങ്കലായി നടപ്പിലാക്കിയ പദ്ധതിയാണ്. നവീകരിച്ച ബസ് സ്റ്റാന്ർറ് നഗരസഭ ചെയർപേഴ്സണ്‍ ശ്രീമതി മേരിക്കുട്ടി ജോയ് വീണമോള് ബസ്സിന് ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് തൂറന്നുകൊടുത്തു.തദവസരത്തില്‍ നഗരസഭ വൈസ് ചെയർമാന് ശ്രീ.ടി.വി. ചാർളി , കൌണ്‍സിലർമാർ, നഗരസഭ സെക്രട്ടറി ശ്രീമതി .ബീന.എസ്.കുമാർ, ഹെല് ത്ത് സൂപ്പർവൈസർ ഇന്‍ ചാർജ്ജ് ശ്രീ.അജിത്ത്കുമാർ. സീ.കെ എന്നിവർ സന്നിഹിതരായിരുന്നു.