ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://drive.google.com/open?id=0B7XyfNlVotgPV0d2RVNPcHd2ajA
ഇരിങ്ങാലക്കുട നഗരസഭയുടെ 15-16 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കി വരുന്ന പാലിയേറ്റീവ് കെയര്‍ രണ്ടാംഘട്ടം പദ്ധതിയലെ രോഗീ -ബന്ധു സംഗമം എന്ന പരിപാടി രാജീവ് ഗാന്ധി മുനിസിപ്പല്‍ ടൌണ്‍ഹാളില്‍ വെച്ചു നടന്ന യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി. നിമ്യ ഷിജു ഉദ്ഘാട്നം ചെയ്തു. വൈസ് ചെയര്മാന് ശ്രീമതി. രാജേശ്വരി ശിവരാമന് നായര്‍ അദ്ധ്യക്ഷത വഹിച്ചു.ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ശ്രീ അബ്ദുള്‍ ബഷീര്‍ ,കൌണ്‍സിലര്‍ ശ്രീമതി .സംഗീത ഫ്രാന്‍സീസ്, താലൂക്ക് ആസ്പത്രി സൂപ്രണ്ട്. ഡോ.ബിജോയ് കുമാര്‍,ജെ.എച്ച്.ഐ. മനോജ്.കെ.എസ്., ജെ.പി.എച്ച.എന്‍.ശ്രീമതി .സ്മിത മാനുവല്‍ എന്നിവര്‍ സംസാരിച്ചു.പ്രസ്തുത പരിപാടിയില്‍ 75 രോഗികളും, ബന്ധുക്കളും വള്ണ്ടിയര്മാരുമായി 135 പേരുംപങ്കെടുത്തു
സേഫ് കേരള പദ്ധതിയുടെ ഭാഗമായി 10-12-2015 ന് നഗരസഭ ആരോഗ്യ വിഭാഗവും ഹെല്‍ത്ത് സര് വീസ് ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ ഹോട്ടല്‍ പരിശോധനയില്‍ മാപ്രാണത്തുള്ള ഹോട്ടല്‍ മൂണ്‍ ലൈറ്റ് എന്ന സ്ഥാപനത്തില്‍ നിന്നും കാലവധികഴിഞ്ഞതും വില്‍പ്പനയ്ക്കുവേണ്ടി സൂക്ഷിച്ചിരുന്നതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കേക്ക്, കുഴലപ്പം, ബണ്‍, ആപ്പിള്‍ജ്യൂസ്, കായവറുത്തത്, പായ്ക്കറ്റ് പാല്, കൊള്ളിവറുത്തത്, കശുവണ്ടിപരിപ്പ് , എളളുണ്ട, കപ്പലണ്ടിമിഠായി തുടങ്ങിയവ പിടിച്ചടുത്തു നശിപ്പിച്ചു,
18-11-2015 ന് ഉച്ച തിരിഞ്ഞ് 2 മണിയ്ക്ക് മുനിസിപ്പല്‍ കൌണ്‍സില്‍ ഹാളില്‍ വെച്ച കൂടിയ യോഗത്തില്‍ ഇരിങ്ങാലക്കുട നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണായി ശ്രീമതി.രാജേശ്വരി ശിവരാമന് നായര്‍ തിരഞ്ഞെടുത്തു. വാര്‍ഡ് 3 ന്റെ ജനപ്രതിനിധിയാണ്. നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി .നിമ്മ്യ ഷിജു സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. തുടര്‍ന്ന് ഡെപ്യൂട്ടി ചെയര്‍പേഴ്സണായി അധികാരമേറ്റു.