സേഫ് കേരള പദ്ധതിയുടെ ഭാഗമായി 10-12-2015 ന് നഗരസഭ ആരോഗ്യ വിഭാഗവും ഹെല്‍ത്ത് സര് വീസ് ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ ഹോട്ടല്‍ പരിശോധനയില്‍ മാപ്രാണത്തുള്ള ഹോട്ടല്‍ മൂണ്‍ ലൈറ്റ് എന്ന സ്ഥാപനത്തില്‍ നിന്നും കാലവധികഴിഞ്ഞതും വില്‍പ്പനയ്ക്കുവേണ്ടി സൂക്ഷിച്ചിരുന്നതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കേക്ക്, കുഴലപ്പം, ബണ്‍, ആപ്പിള്‍ജ്യൂസ്, കായവറുത്തത്, പായ്ക്കറ്റ് പാല്, കൊള്ളിവറുത്തത്, കശുവണ്ടിപരിപ്പ് , എളളുണ്ട, കപ്പലണ്ടിമിഠായി തുടങ്ങിയവ പിടിച്ചടുത്തു നശിപ്പിച്ചു,
18-11-2015 ന് ഉച്ച തിരിഞ്ഞ് 2 മണിയ്ക്ക് മുനിസിപ്പല്‍ കൌണ്‍സില്‍ ഹാളില്‍ വെച്ച കൂടിയ യോഗത്തില്‍ ഇരിങ്ങാലക്കുട നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണായി ശ്രീമതി.രാജേശ്വരി ശിവരാമന് നായര്‍ തിരഞ്ഞെടുത്തു. വാര്‍ഡ് 3 ന്റെ ജനപ്രതിനിധിയാണ്. നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി .നിമ്മ്യ ഷിജു സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. തുടര്‍ന്ന് ഡെപ്യൂട്ടി ചെയര്‍പേഴ്സണായി അധികാരമേറ്റു.
18-11-2015 ന് മുനിസിപ്പല്‍ കൌണ്‍സില്‍ ഹാളില്‍ വെച്ച് നടന്ന യോഗത്തില്‍ വെച്ച് ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണായി ശ്രീമതി. നിമ്മ്യ ഷിജു തിരഞ്ഞെടുത്തു.വാര്‍ഡ് 18 ന്റെ ജനപ്രതിനിധിയാണ്.തുടര്‍ന്ന് വരണാധികാരി സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. ചെയര്‍പേഴസണായി അധികാരമേറ്റു.
ഇരിങ്ങാലക്കുട നഗരസഭ കൌണ്‍സില്‍ അധികാരമേറ്റു. ഇന്ന് 12-11-2015 ന് രാവിലെ 10 മണിയ്ക്ക് നഗരസഭ പരിസരത്ത് വെച്ച് നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ വെച്ച് ഏറ്റവും പ്രായം ചെന്ന ജനപ്രതിനിതിയായ 28-)ം വാര്‍ഡ് കൌണ്‍സിലര്‍ ശ്രീ. എം.സി.രമണന് വരണാധികാരികൂടിയായ ഡെപ്യൂട്ടികളക്റ്റര് ശ്രീ.എം.ഓ.മൈക്കിള്‍ പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു.തുടര്‍ന്ന് ശ്രീ.എം.സി.രമണന് മറ്റു കൌണ്‍സിലര്‍മാര്‍ക്ക് പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു.
ഇരിങ്ങാലക്കുട നഗരസഭയുടെ 2014-15 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന രണ്ടാംഘട്ട ഉറവിട മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്ന 400 ബയോഗ്യാസ് പ്ലാന്റുകളുടെ വിതരണോദ്ഘാടനം മുനിസിപ്പല്‍ ഓഫീസ് പരിസരത്ത് വച്ച് നഗരസഭാ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഇരുപത്തിരണ്ടാം വാര്‍ഡിലെ ഗുണഭോക്താവിന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. ഒന്നാം ഘട്ടത്തില്‍ 284 ബയോഗ്യാസ് പ്ലാന്റ് , 21 വെര്‍മി കമ്പോസ്റ്റ് 56 പൈപ്പ് കമ്പോസ്റ്റ് എന്നിവ വിതരണം ചെയ്തിരുന്നു. യോഗത്തില്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന്മാര് , കൌണ്‍സിലര്‍മാര്‍ , ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഇന്‍ചാര്‍ജ്ജ് അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു
ഇരിങ്ങാലക്കുട നഗരസഭയുടെ 2014-15 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ജവഹര്‍ കോളനി വനിതാ വ്യവസായ വികസന കേന്ദ്രത്തില്‍ തയ്യല്‍ പരിശീലനം എന്ന പദ്ധതിയുടെ ഭാഗമായി വാങ്ങിയ തയ്യല്‍ മെഷീന് , നഗരസഭാ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് നിര്‍വഹണ കമ്മിറ്റി അംഗം രാമാദേവിക്ക് കൈമാറി. ഇരിങ്ങാലക്കുട മുനിസിപ്പല്‍ ഓഫീസ് പരിസരത്ത് വച്ച് നടന്ന യോഗത്തില്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന്മാര് കൌണ്‍സിലര്‍മാര്‍ , ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഇന്‍ ചാര്‍ജ്ജ് അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു