15-16 വാർഷിക പദ്ധതി രൂപീകരണം

15-16 വർഷത്തെ വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വർക്കിംഗ് ഗ്രൂപ്പിന്റെ ജനറല് ബോഡി യോഗവും തുടർന്ന് ഗ്രൂപ്പ് തിരിഞ്ഞ് വർക്കിംഗ് ഗ്രൂപ്പുകളും 12-12- 2014 ന് രാജീവ് ഗാന്ധി മുനിസിപ്പല് ടൌണ് ഹാളില് വെച്ച് ചേർന്നു. നഗരസഭ വൈസ് ചെയർമാന് ശ്രീ.ആന്റെൊ പെരുംപിള്ളി അദ്ധ്യക്ഷത വഹിച്ചു.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന് ശ്രീമതി .നിഷ അജയന് സ്വാഗതം പറഞ്ഞു.നഗരസഭ ചെയർപേഴ്സണ് ശ്രീമതി മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിര് വഹിച്ചു.നഗരസഭ സെക്രട്ടറി ബീന .എസ്.കുമാർ വിശദീകരണം നല്കി.എല്ലാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരും യോഗത്തില് പങ്കെടുത്തു.നഗരസഭ ഹെല് ത്ത് ഇന്സ്പെക്ടർ.ശ്രീ. അജിത്ത് കുമാർ നന്ദി രേഖപ്പെടുത്തി