വികസന സെമിനാർ 2015-16

15-16 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയില് ഉള്പ്പെടുത്തി നടപ്പിലാക്കേണ്ട പദ്ധതികളുടെ ചർച്ചയാക്കായി രാജീവ് ഗാന്ധി മുനിസിപ്പല് ടൌണ്ഹാളില് വെച്ച് വികസന സെമിനാർ നടന്നു. സെമിനാർ ബഹു. നഗരസഭ ചെയർപേഴ്സണ് ശ്രീമതി മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു വൈസ്ചെയർമാന് ശ്രീ. ടി,.വി.ചാർളി അദ്ധ്യക്ഷത വഹിച്ചു.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന് ശ്രീമതി . നിഷ അജയന് സ്വഗതം പറഞ്ഞു. നഗരസഭ സെക്രട്ടറി ശ്രീമതി ബീന.എസ്.കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.കൌണ്സിലർമാരായ ശ്രീമതി കാഞ്ചന കൃഷ്ണന് , ശ്രീ.കെ.വേണുമാസ്റ്റർ എന്നിവർ ആശംസകള് അർപ്പിച്ചു.ഹെല്ത്ത് ഇന്സ്പെക്ടർ ശ്രീ.സി.കെ.അജിത്കുമാർ നന്ദി രേഖപ്പെടുത്തി.12 കോടിയില് പരം രൂപയ്ക്കുള്ള പദ്ധതികള്ക്ക് സെമിനാർ അംഗീകാരം നല്കി