ഇരിങ്ങാലക്കുട നഗരസഭയുടെ 2014-15 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന രണ്ടാംഘട്ട ഉറവിട മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്ന 400 ബയോഗ്യാസ് പ്ലാന്റുകളുടെ വിതരണോദ്ഘാടനം മുനിസിപ്പല്‍ ഓഫീസ് പരിസരത്ത് വച്ച് നഗരസഭാ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഇരുപത്തിരണ്ടാം വാര്‍ഡിലെ ഗുണഭോക്താവിന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. ഒന്നാം ഘട്ടത്തില്‍ 284 ബയോഗ്യാസ് പ്ലാന്റ് , 21 വെര്‍മി കമ്പോസ്റ്റ് 56 പൈപ്പ് കമ്പോസ്റ്റ് എന്നിവ വിതരണം ചെയ്തിരുന്നു. യോഗത്തില്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന്മാര് , കൌണ്‍സിലര്‍മാര്‍ , ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഇന്‍ചാര്‍ജ്ജ് അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു