കൌണ്സില് അധികാരമേറ്റു

ഇരിങ്ങാലക്കുട നഗരസഭ കൌണ്സില് അധികാരമേറ്റു. ഇന്ന് 12-11-2015 ന് രാവിലെ 10 മണിയ്ക്ക് നഗരസഭ പരിസരത്ത് വെച്ച് നടന്ന സത്യപ്രതിജ്ഞ ചടങ്ങില് വെച്ച് ഏറ്റവും പ്രായം ചെന്ന ജനപ്രതിനിതിയായ 28-)ം വാര്ഡ് കൌണ്സിലര് ശ്രീ. എം.സി.രമണന് വരണാധികാരികൂടിയായ ഡെപ്യൂട്ടികളക്റ്റര് ശ്രീ.എം.ഓ.മൈക്കിള് പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു.തുടര്ന്ന് ശ്രീ.എം.സി.രമണന് മറ്റു കൌണ്സിലര്മാര്ക്ക് പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം ശ്രീ.എം.സി.രമണന്റെ അദ്ധ്യക്ഷതയില് പ്രഥമ കൌണ്സില് യോഗം കൌണ്സില് ഹാളില് ചേര്ന്നു.18-11-2015 ബുധനാഴ്ച്ച് രാവിലെ ചെയര്മാന് തിരഞ്ഞെടുപ്പും, ഉച്ചതിരിഞ്ഞ് വൈസ് ചെയര്മാന് തിരഞ്ഞെടുപ്പും നടക്കുമെന്ന് നഗരസഭ സെക്രട്ടറി യോഗത്തില് അറിയിച്ചു.