ഐ.എസ്.ആർ.ഓ. സ്പേസ് സ്റ്റേഷന് തറക്കല്ലിട്ടു

ഇരിങ്ങാലക്കുട നഗരസഭയുടെ 14-15 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയില് ഉള്പ്പെടുത്തി നടപ്പിലാക്കുന്ന ഐ.എസ്.ആർ.ഓ സംയുക്ത സംരംഭം കെട്ടിടം
( ഐ.എസ്.ആർ.ഓ. സ്പേസ് സ്റ്റേഷന്) എന്ന പദ്ധതിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് കുട്ടികളുടെ പാർക്കില് നിർമ്മിക്കുന്ന കെട്ടിടത്തിന് നഗരസഭ ചെയർപേഴ്സണ് ശ്രീമതി. മേരിക്കുട്ടി ജോയ് തറക്കല്ലിട്ടു.തദവസരത്തില് വൈസ്ചെയർമാന് ശ്രീ.ടി.വി.ചാർളി , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാർ,കൌണ്സിലർമാർ, ഉദ്യോഗസ്ഥർ,കെട്ടിടം നിർമ്മിക്കുന്ന നിർമ്മിതി കേന്ദ്രംഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.