അംഗപരിമിത സെന്‍സസ് 2015

സാമൂഹ്യ നീതി വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അംഗപരിമിത സെന്‍സസ് 2015 രണ്ടാം ഘട്ടം പരിശീലന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി. മേരിക്കുട്ടി ജോയ് 27-07-15 ന് നഗരസഭ കൗണ്‍സില്‍ ഹാളില്‍ വെച്ച് നിര്‍വഹിച്ചു. തദവസരത്തില്‍ ശിശു വികസന പദ്ധതി ഓഫീസര്‍ ശ്രീമതി. സുധ , ആനന്ദപുരം പി.എച്ച്.സി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ശ്രീ.രാജന്‍ എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു. ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ശ്രീമതി ബീന, നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഇന്‍ ചാര്‍ജ്ജ് ശ്രീ.അജിത് കുമാര്‍, നഗരസഭയിലേയും, പി.എച്ച്.സി യിലേയും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ് സുമാര്‍ എന്നിവര്‍ ക്ലാസ്സില്‍ പങ്കെടുത്തു.