തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരംതാലൂക്കില്‍ സ്ഥിതി ചെയ്യുന്ന ഒരു മുനിസിപ്പാലിറ്റിയാണ് ഇരിഞ്ഞാലക്കുട (or ഇരിങ്ങാലക്കുട). പ്രശസ്തമായ കൂടല്‍മാണിക്യം ക്ഷേത്രം ഇരിഞ്ഞാലക്കുടയിലാണ് സ്ഥിതിചെയ്യുന്നത്. ഭരതന് ആണ് ഇവിടത്തെ പ്രതിഷ്ഠ, എങ്കിലും വൈഷ്ണവ സിദ്ധാന്തികന്‍ ഇത് ഒരു വിഷ്ണു ക്ഷേത്രമായി പരിഗണിക്കുകയും അങ്ങനെ മുകുന്ദന് വാണരുളുന്ന സ്ഥലം എന്ന് പേരില്‍ മുകുന്ദപുരം എന്ന് വിളിക്കപ്പെടുകയും ചെയ്തു. കേരളത്തില്‍ ഏതാണ്ട് മുന്നൂറുവര്ഷം മുന്‍പ് ജീവിച്ചിരുന്ന ഉണ്ണായി വാര്യര്‍ ജനിച്ചത് ഇരിഞ്ഞാലക്കുടയിലാണ്. കഥകളിക്ക് അദ്ദേഹം വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇന്ന് സാഹിത്യലോകത്ത് പ്രശസ്തനായ സച്ചിദാനന്ദനും സിനിമാ പിന്നണി ഗായകനായ ജയചന്ദ്രനും ഈ നാടിന്റെ സംഭാവനകള്‍ ആണ്.